ധ്വനി 2026: പി.വൈ.പി.എ കൊട്ടാരക്കര മേഖലാ കൺവൻഷൻ മെയ് 1, 2 തീയതികളിൽ

കൊട്ടാരക്കര: പി.വൈ.പി.എ കൊട്ടാരക്കര മേഖല സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനമായ ധ്വനി 2026 (ഹൃദയങ്ങളെ തൊടുന്ന സുവിശേഷ വിളംബരം) 2026 മെയ് 1, 2 (വെള്ളി, ശനി) തീയതികളിൽ നെല്ലിക്കുന്നം പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5.00 മണി മുതൽ 9.00 മണി വരെയാണ് യോഗങ്ങൾ. മെയ് 1 നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐ.പി.സി കൊട്ടാരക്കര മേഖലാ പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കൺവൻഷൻ പ്രാർത്ഥിച്ച് സമർപ്പിക്കും.

പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ കെ. ജെ തോമസ് കുമളി എന്നിവർ രണ്ട് ദിവസങ്ങളിലായി ദൈവവചന സന്ദേശം നൽകും. ബ്രദർ ബോവസ് രാജു, ബ്രദർ എബ്രഹാം ക്രിസ്റ്റഫർ എന്നിവരോടൊപ്പം ബ്രദർ യേശുദാസ് ജോർജ് നയിക്കുന്ന ഹോളി ഹാർപ്സ് (ചെങ്ങന്നൂർ) ആത്മീയ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കൂടി ഈ യോഗങ്ങളിൽ പങ്കുചേരുവാൻ മേഖലയിലെ എല്ലാ ദൈവമക്കളെയും പ്രത്യേകാൽ പി.വൈ.പി.എ അംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

യുവജനങ്ങളുടെ ആത്മീയ ഉണർവ്വ് ലക്ഷ്യമാക്കി ഒരുക്കുന്ന ഈ കൺവൻഷൻ, ഹൃദയങ്ങളെ തൊടുന്ന സുവിശേഷ വിളംബരത്തിലൂടെ വിശ്വാസ ജീവിതത്തിൽ പുതുജീവനും ദൈവാനുഭവവും പകരുന്ന ആത്മീയ വേദിയായി മാറുവാനും ആത്മീയമായി ക്ഷീണിച്ചിരിക്കുന്ന ഇന്നത്തെ യുവതലമുറയ്ക്ക് ഉത്തേജനവും, ദൈവത്തോടുള്ള ബന്ധത്തിൽ വളർച്ച ആഗ്രഹിക്കുന്നവർക്ക് മാർഗ്ഗദർശനവും ഈ യോഗങ്ങളിലൂടെ ലഭ്യമാകുവാനും ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

ടീം പി.വൈ.പി.എ കൊട്ടാരക്കര മേഖല / യുവശബ്ദം

Leave a Reply

Your email address will not be published. Required fields are marked *