കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖലയ്ക്ക് 2026-27 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇന്ന് (ജൂൺ 21, ഞായറാഴ്ച) കൊട്ടാരക്കര ബേർശേബയിൽ വെച്ച് നടന്ന പൊതുയോഗത്തിലാണ് ഭരണസമിതിയെ തിരഞ്ഞെടുത്തത്. മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് 2025-26 വർഷങ്ങളിലെ റിപ്പോർട്ടും ട്രഷറർ പി എം ഫിലിപ്പ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്), പാസ്റ്റർ സാം ജോർജ് (വർക്കിംഗ് പ്രസിഡൻ്റ്), പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ എ ഓ തോമസ്‌കുട്ടി, പാസ്റ്റർ കുഞ്ഞപ്പൻ സി വർഗീസ് (വൈസ് പ്രസിഡൻ്റുമാർ), ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ (സെക്രട്ടറി), പാസ്റ്റർ ഷിബു ജോർജ്, ബ്രദർ ഫിന്നി പി മാത്യു (ജോയിൻ്റ് സെക്രട്ടറിമാർ), ബ്രദർ പി എം ഫിലിപ്പ് (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ: ജോൺസൺ കെ സാമുവേൽ ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖലയിലെ 20 സെന്ററുകളിൽ നിന്നുള്ള പ്രതിനിധികൾ പൊതുയോഗത്തിൽ പങ്കെടുത്തു.