23 December 2024, 08:40 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

വേങ്ങൂർ സെൻ്റർ പി.വൈ പി.എ യുടെ ആഭിമുഖ്യത്തിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന് അനുഗ്രഹിത സമാപ്തി

  • 409

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്റർ പ്രസിഡന്റ് റവ. ഡോ ജോൺസൻ ഡാനിയേൽ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ച മത്സരങ്ങളിൽ വിവിധ ലോക്കൽ പി.വൈ.പി.എ കളിൽ നിന്നായി അഞ്ച് ടീമുകൾ പങ്കെടുത്തു.

വേങ്ങൂർ സെൻ്റർ പി.വൈ.പി.എ യുടെ ആദ്യ ഫുട്ബോൾ ചാമ്പ്യൻമാരായി ടീം എൽ സാലി എഫ്സി (അണ്ടൂർ, കൊട്ടറ, നീറായിക്കോട് ലോക്കൽ പി.വൈ.പി.എ മിക്സഡ് ടീം) തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം വേങ്ങൂർ ബഥേൽ പി.വൈ പി.എ യും കരസ്ഥമാക്കി.


ചാമ്പ്യൻമാരായ ടീം എൽ സാലി എഫ്സി


രണ്ടാം സ്ഥാനം നേടിയ വേങ്ങൂർ ബഥേൽ പി.വൈ പി.എ

വാശിയേറിയ ഫൈനൽ മത്സരത്തിൽ, ഫുൾ ടൈമും എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ട് ഔട്ടും സമനിലയിൽ കലാശിച്ചതോടെ ഒപ്പത്തിനൊപ്പം നിന്ന രണ്ടു ടീമുകളിൽ നിന്ന് ടോസിലൂടെ എൽ സാലി ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ഏറ്റവും മികച്ച പ്ലയർ ബ്രദർ ബെൻസൻ അച്ചൻകുഞ്ഞ് (ബഥേൽ പി.വൈ.പി.എ വേങ്ങൂർ), മികച്ച ഗോൾ സ്കോറർ ബ്രദർ ജസ്റ്റിൻ ബാബു (ടീം എൽ സാലി), മികച്ച ഗോളി ബ്രദർ ജെറിൻ മാത്യൂ (ടീം എൽ സാലി).

What’s hot

Subscribe

Enter Your Email To Get Notified.