23 December 2024, 08:56 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

  • 235

കേരളാ സർക്കാരിന്റെ വയനാട് പുനർ നിർമ്മാണ പ്രവർത്തനങ്ങളുമായി കൈകോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ. കേരളാ സർക്കാരിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന 150  വീടുകൾക്ക് റഫ്രിജറേറ്ററും അനുബന്ധ സൗകര്യങ്ങളും ചെയ്ത് നൽകുമെന്ന് കേരളാ സ്റ്റേറ്റ് പി വൈ പി എ സർക്കാരിനെ അറിയിച്ചു. കേരളാ സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ് ഇന്ന് കേരളാ സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജിനെ സന്ദർശിച്ച് സമ്മതപത്രം കൈമാറി.

കൂടാതെ വയനാട് ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുമുള്ള, സർക്കാർ നിർദ്ദേശിക്കുന്ന മൂന്ന് ബി. എസ്. സി നഴ്സിംഗ് വിദ്യാർത്ഥികളുടെ  പഠനം പൂർണമായും സംസ്ഥാന പി വൈ പി എ ഏറ്റെടുക്കും എന്നുള്ളതും സമ്മത പത്രത്തിൽ കേരളാ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളാ സ്റ്റേറ്റ് പി വൈ പി എ നടത്തിവരുന്നത്. ഒന്നാം ഘട്ടമായി, ഗുഡ്ന്യൂസുമായി ചേർന്ന് ആവശ്യസാധനങ്ങൾ ശേഖരിച്ച്, കൃത്യമായി ലിസ്റ്റ് തയ്യാറാക്കി നേരിട്ട് ക്യാംപുകളിൽ എത്തിച്ചു. കേരളാ പോലീസിന്റെ ഡോഗ് സ്‌ക്വാഡിനൊപ്പം സംസ്ഥാന എക്സിക്യൂട്ടീവ്സിന്റെ നേതൃത്വത്തിൽ ദുരന്തഭൂമിയിൽ തിരച്ചിലിനും പി വൈ പി എ പ്രവർത്തകർ പങ്കെടുത്തു.

Account Details
A/C NO : 67345920393 BANK : STATE BANK OF INDIA
BRANCH:KUMBANAD
IFSC:SBINOO70099

Contact
Evg. Shibin Samuel (President )
+919567183010

Br. Justin Neduvelil (Secretary)
+919847622399

Br. Shibin Gilead (Treasurer)
+919947691300

What’s hot

Subscribe

Enter Your Email To Get Notified.