മെഗാ ബൈബിൾ ക്വിസുമായി കേരളാ സ്റ്റേറ്റ് പി വൈ പി എ
Jul 16, 2024 - Top Picks
പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ കൗമാര കാലഘട്ടമായിരുന്ന 40 കൾ....!
കലാലയ ജീവിതത്തിന്റെ മാസ്മരിക ലഹരിയിൽ മതി മറക്കാതെ ചില ചെറുപ്പക്കാർ ചരിത്രമുറങ്ങുന്ന ആലുവ യു.സി കോളേജിലും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പ്രാർത്ഥന മീറ്റിംഗുകൾ സംഘടിപ്പിച്ചു. ഈ യോഗങ്ങളിൽ പങ്കെടുത്തു കൊണ്ടിരുന്ന പി.സി ദാനിയേൽ എന്ന കടമ്പനാട്ടുകാരൻ പെരിയാറിൽ സ്നാനപ്പെടുന്നു. ഈ സംഭവം നമ്മുടെ യുവാക്കളുടെ ഇടയിൽ പെന്തക്കോസ്തു പ്രസ്ഥാനത്തിലും യുവതയെ ചലിപ്പിക്കുന്ന ഒരു സംഘം ഉണ്ടാകണമെന്ന ആഗ്രഹത്തെ ആളി കത്തിച്ചു., ബാക്കിയൊക്കെ ചരിത്രം!
1947 ഓഗസ്റ്റ് 30 കുമ്പനാട് ഹെബ്രോൻ ഇംഗ്ളീഷ് മീഡിയം ഫ്രീ സ്കൂളിൽ ഒരു യോഗം പാസ്റ്റർ റ്റി. എസ് എബ്രഹാം നോട്ടീസ് ഇട്ട് വിളിച്ചു ചേർത്തു. കഷ്ടിച്ച് അമ്പത് പേരുണ്ടാകും ആ യോഗത്തിന്. ഘനഗംഭീര്യമാർന്ന വാക്കുകൾ കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച എ.ജെ ജോൺ എന്ന 70 വയസിനടുത്തു പ്രായമുള്ള ദൈവദാസനായിരുന്നു ആ യോഗത്തിന്റെ അധ്യക്ഷൻ. പാസ്റ്റർ റ്റി എസ് എബ്രഹാം 'പെന്തക്കോസ്തു പ്രസ്ഥാനങ്ങൾക്ക് സ്വന്തമായ് ഒരു യുവജന സംഘടന' എന്ന ആശയം മുമ്പോട്ട് വെച്ചു. അങ്ങനെ സ്വാതന്ത്ര്യം ലഭിച്ചിട്ട് ദിവസങ്ങൾ മാത്രം പിന്നിട്ട നമ്മുടെ നാട്ടിൽ 'പി.വൈ.പി.എ' എന്ന സംഘടന പിറവിയെടുത്തു.
എല്ലാ പെന്തക്കോസ്തു പ്രസ്ഥാനങ്ങളുടേതയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഐ.പി.സി പ്രസ്ഥാനത്തിന്റെ പുത്രികാ സംഘടനയായി മാറി.
പ്രധാന വസ്തുതകൾ:
✅ആദ്യ ക്യാമ്പ് നടന്നത്:-
1947 ഡിസംബറിൽ റാന്നിയിൽ
✅ആദ്യ പ്രസിദ്ധീകരണം:-
യുവജനദീപം 1951
(9 അണയായിരുന്നു വില)
✅ഔദ്യോഗിക മാസിക:-
യുവജന കാഹളം (1973 ജനുവരി)
ആദ്യ രണ്ടു ലക്കങ്ങൾ പി.വൈ.പി.എ റിപ്പോർട്ടർ എന്ന പേരിലായിരുന്നു. പിന്നീട് യുവജന കാഹളം എന്ന നാമകരണം ചെയ്യപ്പെട്ടു.
✅ആപ്തവാക്യം:-
'സേവനത്തിനായി രക്ഷിക്കപ്പെട്ടു'
1947 ഓഗസ്റ്റ് 30 ന് തന്നെ ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടു.
✅ലോഗോ പുറത്തിറങ്ങിയത്:-
1966 യിൽ (കോട്ടയം പി.വൈ.പി.എ പ്രവർത്തകരുടെ സംഭാവന)
✅ആദ്യപേര് :-
പെന്തക്കോസ്തു യുവജന സംഘം.
✅സ്വന്തമായി ഓഫീസ് സംവിധാനം ഉണ്ടാകുന്നത്:-
1968 യിൽ ഹെബ്രോൻ പുരത്തു ഐ.പി.സി യൂത്ത് സെന്റർ എന്ന പേരിൽ
✅ആദ്യത്തെ പ്രസിഡന്റ് & സെക്രട്ടറി:-
പാസ്റ്റർ. എ.ജെ ജോൺ & പാസ്റ്റർ റ്റി.എസ് എബ്രഹാം
✅ഏറ്റവും കൂടുതൽ തവണ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചത്:-
ഡോ. ടി.വി തോമസ് (7 തവണ)
✅പി.വൈ.പി.എയിലെ കണ്ണീരോർമ്മകൾ:-
ജനറൽ സെക്രട്ടറിയായിരുന്ന ബ്രദർ. സി എം വർഗീസ് പി.വൈ.പി.എ ക്യാമ്പുമായി ബന്ധപ്പെട്ടുള്ള യാത്രയിൽ അപകടത്തിലൂടെ നിത്യതയിൽ ചേർക്കപ്പെട്ടു.
വി.ടി കോശി കുളത്തൂപുഴ ക്യാമ്പിനായി പോകുമ്പോൾ കല്ലടയാറ്റിൽ വള്ളം മറിഞ്ഞു മരണപ്പെട്ടു.
✅പിവൈപിഎ കേന്ദ്രതലത്തിലെ ഏക വനിതാ പ്രതിവിധി:-
കുഞ്ഞുഞ്ഞമ്മ ദാനിയേൽ
(ആദ്യ ഭരണ സമിതിയിൽ -1947)
✅ആദ്യ ഭരണ ഘടന:-
1951ൽ ആണ് ആദ്യ ഭരണ ഘടന പി.വൈ.പി.എക്ക് വേണ്ടി നിലവിൽ വന്നത്. ഡോ.ഹാബേൽ ജി. വർഗീസാണ് ഭരണഘടനാ ശിൽപ്പി.
✅താലന്തുപരിശോധന:-
മത്സരങ്ങൾ എന്നത് മാറ്റി താലന്തു പരിശോധന എന്ന പേര് വരുന്നത് 1983 -ൽ ആണ്. പാസ്റ്റർ റോയ് വാകത്താനമാണ് ഈ പേര് നിർദേശിക്കുന്നത്.
✅ആദ്യത്തെ സംസ്ഥാന കൺവൻഷൻ
1988 ൽ അടൂർ ( പാസ്റ്റർ. കെ സി തോമസ് പ്രസിഡന്റായിരുന്ന കാലത്ത്)
✅പിവൈപിഎ പുറത്തിറക്കിയ പുസ്തകങ്ങൾ:-
➖യേശുക്രിസ്തുവിന്റെ എളിയ ദാസൻ (1965)
➖പാസ്റ്റർ എം വി ചാക്കോയുടെ ജീവചരിത്രം (1999)
➖ആത്മീക നേതൃത്വം, മീനിങ്ഫുൾ ലൈഫ് (2009,2011)
➖പി.വൈ.പി.എ ചരിത്ര പഥങ്ങളിലൂടെ (2022)
ഇന്ന് കേരളത്തിൽ തന്നെ 14 മേഖലകൾ 150 സെന്ററുകൾ, കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി 4000 ലധികം ലോക്കൽ യൂണിറ്റുകൾ. പ്രഭാഷകർ, എഴുത്തുകാർ, സംഗീത മേഖലയിൽ ചരിത്രം സൃഷ്ടിച്ചവർ, ലോക പ്രസിദ്ധരായ തോമസ് മാത്യു (രാജസ്ഥാൻ) പോലുള്ള മിഷനറിമാർ.
ഇന്ന് പി.വൈ.പി.എ 77 വർഷം പൂർത്തിയാക്കുമ്പോൾ. പി.വൈ.പി.എ ഇന്നും നിങ്ങൾക്കൊപ്പം സജീവമായി രംഗത്തുണ്ട്.
▫️വയനാട് പുരധവിവാസ പദ്ധതി
▫️ഇന്ന് ഭവന രഹിതർക്ക് നൽകുന്ന 9മത് ഭവനത്തിന് (സ്നേഹക്കൂട്) തറക്കല്ലിടുന്നു.
▫️ഈ വർഷം പി.വൈ.പി.എക്ക് ആദ്യമായി സിലബസ് വരുന്നു.
ഇപ്പോഴത്തെ ഭരണ സമിതി:
പ്രസിഡന്റ് :
സുവി. ഷിബിൻ ജി. ശാമുവൽ
വൈസ് പ്രസിഡന്റ് :
സുവി.മോൻസി പി. മാമ്മൻ
ബ്രദർ ബ്ലെസ്സൻ ബാബു
സെക്രട്ടറി:
ബ്രദർ ജസ്റ്റിൻ നെടുവേലിൽ
ജോയിന്റ് സെക്രട്ടറി:
ബ്രദർ ലിജോ ശാമുവേൽ
ബ്രദർ സന്ദീപ് വിളുമ്പുകണ്ടം
ട്രഷറർ:
ബ്രദർ ഷിബിൻ ഗിലെയാദ്
പബ്ലിസിറ്റി കൺവീനർ :
ബ്രദർ ബിബിൻ കല്ലുങ്കൽ
സേവനത്തിനായി രക്ഷിക്കപ്പെട്ടവരുടെ യാത്രയാണിത്. അതിൽ ഞങ്ങളുണ്ട്,നിങ്ങളും ഉണ്ടാകണം ഞങ്ങൾക്കൊപ്പം..
അതേ ഞങ്ങൾ ഒരുമിച്ച് പറയുന്നു പി.വൈ.പി.എ അഭിമാനമാണ് 💜🩵
എഴുതിയത് : ഷിബിൻ ജി ശാമുവൽ
(പി.വൈ.പി.എ സംസ്ഥാന പ്രസിഡന്റ്)
Facebook POST: https://www.facebook.com/story.php?story_fbid=1127910118909576&id=100050717962706&mibextid=oFDknk&rdid=17lIUvMIF7eVAcGN
ഈ പ്രസ്ഥാനത്തിന്റെ സമഗ്രമായ ചരിത്രമറിയാൻ 'പി.വൈ.പി.എ ചരിത്ര പഥങ്ങളിലൂടെ' എന്ന പുസ്തകം 2018-2022 ഭരണസമിതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Copyright © 2024 Yuvashabdam . All Right Reserved.