പി.വൈ.പി.എ കൊട്ടാരക്കര മേഖല യുവശബ്ദം സർക്കുലർ പതിപ്പ് പ്രകാശനം ചെയ്തു

കൊട്ടാരക്കര: പി.വൈ.പി.എ കൊട്ടാരക്കര മേഖലയുടെ ഈ വർഷത്തെ താലന്ത് പരിശോധന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ‘യുവശബ്ദം’ സർക്കുലർ പതിപ്പ് പ്രകാശനം ചെയ്തു. ‘Together in Christ’ എന്ന തീമിലാണ് സർക്കുലർ തയ്യാറാക്കിയിരിക്കുന്നത്.

പി.വൈ.പി.എ മുൻ സംസ്ഥാന അധ്യക്ഷൻ ഇവാ. വിൽസൺ സാമുവൽ, ഡോ. ബ്ലെസ്സൺ മേമനയ്ക്ക് സർക്കുലറിന്റെ ആദ്യ പതിപ്പ് നൽകി. മുൻകാലങ്ങളിൽ സംസ്ഥാന താലന്ത് പരിശോധനകളിൽ കൊട്ടാരക്കര മേഖലയെ പ്രതിനിധീകരിച്ച് നിരവധി തവണ തുടർച്ചയായി വ്യക്തിഗത ചാമ്പ്യനായ ഡോ. ബ്ലെസ്സൺ മേമന, ഇന്ന് അനുഗ്രഹീത ഗാനരചയിതാവും ഗായകനും ആത്മീയ ശുശ്രൂഷകനുമായി കർത്താവിന്റെ വേലയിൽ ശക്തമായി ഉപയോഗിക്കപ്പെടുന്നു.

നവംബർ 14 ന് നടക്കുന്ന കൊട്ടാരക്കര മേഖല പി.വൈ.പി.എ യുടെ ഈ വർഷത്തെ താലന്ത് പരിശോധന സംബന്ധമായ വിവരങ്ങളും നിർദേശങ്ങളും അടങ്ങിയ സർക്കുലർ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്:
താലന്ത് കൺവീനർ:
ബ്രദർ ബിനു മോഹനൻ (നിലമേൽ)
+91 96450 68226

താലന്ത് സബ് കൺവീനേഴ്‌സ്:
ബ്രദർ ജീനു എസ്‌. (വേങ്ങൂർ)
+91 98957 14217

ബ്രദർ റോബർട്ട് റെജി (ശാസ്‌താംകോട്ട)
+91 95263 00199

Leave a Reply

Your email address will not be published. Required fields are marked *