റാങ്ക് നേട്ടവുമായി മേഖലാ പി വൈ പി എ യുടെ മിടുക്കികൾ

കൊട്ടാരക്കര: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി (Pvt. Regn.) MA English പരീക്ഷയിൽ റാങ്ക് നേട്ടവുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ മിടുക്കികൾ. പി വൈ പി എ കൊട്ടാരക്കര സെന്ററിലെ ജാസ്മി ജെയിംസും പി വൈ പി എ കുണ്ടറ സെന്റർ അംഗമായ മറിയം ജോണുമാണ് യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടിയത്.

കൊട്ടാരക്കര ബേർ-ശേബ സഭാ അംഗങ്ങളായ ബ്രദർ ജെയിംസ് ജോർജിന്റെയും ജെസ്സി ജെയിംസിന്റെയും മകളാണ് ജാസ്മി. കുണ്ടറ സെന്ററിലെ സദാനന്ദപുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ സാമുവേലിന്റെയും സാറാമ്മ ജോണിന്റെയും മകളും പി വൈ പി എ കൊട്ടാരക്കര മേഖലാ പബ്ലിസിറ്റി കൺവീനർ മാത്യു ജോണിന്റെ സഹോദരിയുമാണ് മറിയം.

Leave a Reply

Your email address will not be published. Required fields are marked *