കൊട്ടാരക്കര: കൊട്ടാരക്കര മേഖല പി. വൈ. പി. എ യുടെ നോർത്ത് ഇന്ത്യൻ പ്രവർത്തനമായ ദേശ് കേ ലിയെ പദ്ധതിയുടെ ആദ്യ ഘട്ട തുകയായി ₹50,000 ബിഹാർ കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുന്ന Transformation India Movement (TIM) സംഘടനയ്ക്ക് കൈമാറി.
കൊട്ടാരക്കര കലയപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന TIM ബൈബിൾ കോളേജ് ഫൗണ്ടർ റവ: ഡോ: ബിജു തോമസ് അവർകൾക്ക് പി വൈ പി എ മേഖല വാർഷികത്തിൽ ഐ പി സി കൊട്ടാരക്കര മേഖല ട്രഷറർ ബ്രദർ പി എം ഫിലിപ്പ് പി വൈ പി എ എക്സിക്യൂട്ടീവ്സിന്റെ സാന്നിധ്യത്തിൽ തുക ഔദ്യോഗികമായി കൈമാറി. പി വൈ പി എ കൊട്ടാരക്കര മേഖല പ്രസിഡന്റ് ബ്രദർ ജെറിൻ ജി ജെയിംസ് അധ്യക്ഷത വഹിച്ചു.


നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ സുവിശേഷം കാരണം പീഡനമനുഭവിക്കുകയും, സാമ്പത്തികമായി കഷ്ടപ്പെടുകയും ചെയ്യുന്ന ദൈവ ദാസന്മാർക്ക് ചികിത്സാ സഹായത്തിനും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രത്യേക കളക്ഷൻ ബോക്സിലൂടെയും മാസം തോറുമുള്ള സ്പോൺസർഷിപ്പായും ലഭിക്കുന്ന പണം കൈമാറുന്നതാണ് ദേശ് കേ ലിയേ പദ്ധതി.
ലഭിച്ച തുക ബിഹാറിലെ ദൈവ ദാസന്മാരുടെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണം എന്നിവ ലക്ഷ്യമാക്കി വിനിയോഗിക്കും എന്ന് റവ. ബിജു തോമസ് അറിയിച്ചു.
ഈ പ്രവർത്തനത്തിൽ സഹകരിച്ചവർക്ക് മേഖല പി വൈ പി എ യുടെ നന്ദി അറിയിക്കുന്നു.