23 December 2024, 04:47 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

77-ാമത് സ്ഥാപക ദിനം, വിപുലമായ പരിപാടികളുമായി കേരള സംസ്ഥാന പി വൈ പി എ

  • 352

കുമ്പനാട്: എഴുപത്തിയേഴാമത് സ്ഥാപകദിനത്തോട് അനുബന്ധിച്ചു വിപുലമായ പരിപാടികളുമായി കേരളാ സ്റ്റേറ്റ് പി വൈ പി എ. പി വൈ പി എ സ്ഥാപകദിനമായ ഓഗസ്റ്റ് 30 ന് രാവിലെ കേരളാ സ്റ്റേറ്റ് പി വൈ പി എ യുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ ഒൻപതാമത് ഭവനത്തിന്റെ തറക്കല്ലിടൽ മാരാമണ്ണിൽ നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ദാനമായി നൽകിയ ഭൂമിയിൽ ഐ പി സി യു. കെ. അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ബേബി സ്പോൺസർ ചെയ്യുന്ന ഭവനത്തിന്റെ തറക്കല്ലിടൽ ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് നിർവ്വഹിക്കും.

അന്നേ ദിവസം വൈകുന്നേരം സംസ്ഥാന പി വൈ പി എ യുടെ നേതൃത്വത്തിൽ "പി വൈ പി എ ഇന്നലെ ഇന്ന് നാളെ" ടോക്ക് ഷോ വെണ്ണിക്കുളം പവർവിഷൻ സ്റ്റുഡിയോ കോംപ്ലക്സിൽ നടക്കും. ചർച്ചയിൽ പാസ്റ്റർ കെ സി ജോൺ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, മുൻ എം എൽ എ രാജു എബ്രഹാം, ഡോ. വിനിൽ പോൾ, റിക്സൺ ഇടത്തിൽ എന്നിവർ പങ്കെടുക്കും.

ഓഗസ്റ്റ് 30 ന് വയനാട് ദുരിതബാധിത മേഖലയിൽ രണ്ടാംഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയ ബാധിതർക്കും ഭക്ഷണ സാധനങ്ങളുടെ വിതരണവുമാണ് പി വൈ പി എ യുടെ നേതൃത്വത്തിൽ ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ബിനു വി. ജോർജ് അമുൽ പ്രൊഡക്ട്‌സുമായി ചേർന്ന് സ്പോൺസർ ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ വിതരണം വയനാട് മേഖല പി വൈ പി എ പ്രവർത്തകരുടെ നേതൃത്വത്തിൽ വിതരണം ചെയ്യും.

ഓഗസ്റ്റ് 31ന് മേഖലാ പി വൈ പി എ കളുമായി സഹകരിച്ചു കേരളത്തിലുടനീളം പി വൈ പി എ പ്രവർത്തകർ ആശുപത്രികളിൽ സൗജന്യ രക്തദാന ക്യാമ്പുകളും, അതിനോടൊപ്പം കേരളത്തിലെ വിവിധ ആശുപത്രികളിൽ മേഖലാ പി വൈ പി എ കളുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണവും നടക്കും. പി വൈ പി എ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് പരിപാടികൾക്ക് നേതൃത്വം നൽകും.

What’s hot

Subscribe

Enter Your Email To Get Notified.