കൊട്ടാരക്കര മേഖലാ പി വൈ പി എ താലന്തു പരിശോധനയ്ക്ക് അനുഗ്രഹീത സമാപനം.

കൊട്ടാരക്കര: മേഖലാ പി വൈ പി എ താലന്തു പരിശോധന ഇന്ന് രാവിലെ 9 മുതൽ ബേർ-ശേബ സഭയിൽ വെച്ച് നടന്നു. ഐ പി സി കേരളാ സ്റ്റേറ്റ് സോദരി സമാജം വൈസ് പ്രസിഡൻ്റ് സിസ്റ്റർ ആലീസ് ജോൺ റിച്ചാർഡ്സ് ഉത്ഘാടനം ചെയ്തു.

മുന്നൂറോളം മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 

🥇 204 പോയിൻ്റോടെ വേങ്ങൂർ സെൻ്റർ ചാമ്പ്യൻമാരായി.

🥈 186 പോയൻ്റുകളോടെ പത്തനാപുരം സെൻ്റർ രണ്ടാം സ്ഥാനത്തും

🥉 156 പോയിൻ്റുകളൊടെ കൊട്ടാരക്കര സെൻ്റർ മൂന്നാം സ്ഥാനത്തും എത്തി.

🏅 കൊട്ടാരക്കര സെൻ്ററിലെ ചെങ്ങമനാട് സഭാംഗം എബൻ SP വ്യക്തിഗത ചാമ്പ്യനായി.

ടാലൻ്റ് കൺവീനർ പാസ്റ്റർ ജോൺസൺ തോമസിനോപ്പം എബിൻ പൊന്നച്ചൻ, ആഷേർ മാത്യു, മേഖലാ പി വൈ പി എ പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ, സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ്, ട്രഷറർ ബ്രദർ ജെറിൻ ജി ജയിംസ് വേങ്ങൂർ, വൈസ് പ്രസിഡൻ്റ് ബ്ലെസ്സൻ ബാബു, ജോയിൻ്റ് സെക്രട്ടറി ബ്രദർ ബിബിൻ സാം, പബ്ലിസിറ്റി കൺവീനർ ബ്രദർ മാത്യു ജോൺ എന്നിവർ നേതൃത്വം നൽകി.

ബ്രദർ ജേക്കബ് ജോൺ ഏഴംകുളം ടാബുലേഷൻ നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *