കുമ്പനാട്: പി വൈ പി എ കേരളാ സ്‌റ്റേറ്റും ഗുഡ്‌ന്യൂസും സംയുക്തമായി “അറിവ് 2024” എന്ന പേരിൽ മെഗാ ബൈബിൾ ക്വിസ് സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സെപ്റ്റംബർ മാസം 14 ശനി രാവിലെ 8 മുതൽ കുമ്പനാട് ഹെബ്രോൻപുരത്താണ് ബൈബിൾ ക്വിസ് നടക്കുക.
രജിസ്ട്രേഷൻ ലിങ്ക് 👇🏻
കൂടുതൽ വിവരങ്ങൾ:



പെന്തെക്കോസ്‌ത് സഭാ വിഭാഗങ്ങൾക്ക് പുറമെ ഇതര ക്രിസ്‌തീയ സഭകളിൽ നിന്നുമുള്ള പങ്കാളിത്തം മെഗാ ബൈബിൾ ക്വിസിനെ കൂടുതൽ വ്യത്യസ്തവും മനോഹരവുമാക്കുമെന്നും ക്രൈസ്തവ സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വേദപണ്‌ഡിതരായ വിധികർത്താക്കളുടെ നിര ‘അറിവ് 2024’ നെ കൂടുതൽ മികവുറ്റതാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
രജിസ്ട്രേഷൻ ലിങ്ക് 👇🏻
മെഗാ ബൈബിൾ ക്വിസ് കോർഡിനേറ്റർമാരായി സജി മത്തായി കാതേട്ട് (ഗുഡ്‌ന്യൂസ്), ജോസി പ്ലാത്താനത്ത് (പി. വൈ. പി. എ.) എന്നിവർ പ്രവർത്തിക്കും.
പി.വൈ.പി.എ സംസ്ഥാന ഭാരവാഹികളായ ഇവാ. ഷിബിൻ സാമുവേൽ, ജസ്റ്റിൻ നെടുവേലിൽ, ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൻ ബാബു, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:
ഇവാ. ഷിബിൻ ജി സാമൂവേൽ – +919567183010
ജസ്റ്റിൻ നെടുവേലിൽ – +91 98476 22399
സജി മത്തായി കാതേട്ട് – +919447372726
ജോസി പ്ലാത്താനത്ത് – +919747059385