ഐ പി സി കുണ്ടറ സെൻ്റർ വാർഷിക കൺവൻഷൻ സമാപിച്ചു

കുണ്ടറ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്ററിൻ്റെ 21-ാമത് വാർഷിക കൺവൻഷൻ ഡിസംബർ (21/12/2023, വ്യാഴം) മുതൽ 24 ഞായർ വരെ കുണ്ടറ ആറുമുറിക്കട മേലേതിൽ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൺവൻഷൻ്റെ ഉത്ഘാടനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം നിർവ്വഹിച്ചു. 

എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 വരെ നടന്ന കൺവൻഷൻ യോഗങ്ങളിൽ ഇവാ ഷിബിൻ ജി ശാമുവേൽ (പി വൈ പി എ കേരളാ സ്റ്റേറ്റ് പ്രസിഡന്റ്), പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ ബി മോനച്ചൻ കായംകുളം, പാസ്റ്റർ ബോബൻ ക്ലീറ്റസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ കെ സി തോമസ്, പാസ്റ്റർ ഏബ്രഹാം ജോർജ്, പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, ഡോ: ജോൺ എസ് മരത്തിനാൽ എന്നിവർ ദൈവവചനം സംസാരിച്ചു.

ഇവാ ഇമ്മാനുവേൽ കെ. ബി, ബ്രദർ റെജി താബോർ എന്നിവരുടെ നേതൃത്വത്തിൽ താബോർ വോയിസ് ഉമ്മന്നൂർ ഗാനശുശ്രൂഷ നിർവ്വഹിച്ചു.

One thought on “ഐ പി സി കുണ്ടറ സെൻ്റർ വാർഷിക കൺവൻഷൻ സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *