കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ (ഐ. പി. സി) കൊട്ടാരക്കര മേഖലയുടെ 65-ാമത് വാർഷിക കൺവെൻഷൻ സമാപിച്ചു. ജനുവരി 7 ബുധനാഴ്ച്ച മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് പ്രാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാം ദൈവത്തിന്റെ വഴി തിരഞ്ഞെടുത്ത് വിശ്വാസത്തിൽ മുന്നോട്ട് പോകുന്നവരായിരിക്കണം എന്ന് അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ കെ. ജെ. തോമസ് (കുമളി), പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ഷിബിൻ ജി. സാമുവൽ, പാസ്റ്റർ ജോൺസൻ ഡാനിയേൽ, പാസ്റ്റർ ഷാജി ഡാനിയേൽ, പാസ്റ്റർ സാം വർഗീസ്, പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ ഷിബു കെ മാത്യു എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു.
കൺവെൻഷനോടനുബന്ധിച്ച് ബൈബിൾ ക്ലാസുകൾ, പൊതുയോഗങ്ങൾ, ശുശ്രൂഷക കുടുംബ സംഗമം, വിമൻസ് ഫെലോഷിപ്പ് വാർഷികം, പി.വൈ.പി.എ, സൺഡേ സ്കൂൾ സംയുക്ത വാർഷികം, സ്നാന ശുശ്രൂഷ എന്നിവയും നടന്നു. സമാപന ദിവസം രാവിലെ തിരുവത്താഴ ശുശ്രൂഷയിൽ പാസ്റ്റർ സാം ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സംയുക്ത സഭായോഗത്തിൽ പാസ്റ്റർ മോനിസ് ജോർജ് വചനം പ്രഘോഷിച്ചു.
സിസ്റ്റർ രമ്യ സേറ ജേക്കബ്, ഐ.പി.സി മേഖല ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ആത്മീയ ഉണർവ്വിനും ഐക്യത്തിനും മേഖല കൺവെൻഷൻ വഴിയൊരുക്കി.