പി വൈ പി എ കൊട്ടാരക്കര മേഖല ഒരുക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരമായ ‘ബൈബിൾ ട്രിവിയ’ ഏറ്റെടുത്ത് യുവജനങ്ങൾ.

പി വൈ പി എ കൊട്ടാരക്കര മേഖല പുറത്തിറക്കിയ 2026 ലെ കലണ്ടറിനോടനുബന്ധിച്ച് അവതരിപ്പിച്ച ഓൺലൈൻ ബൈബിൾ ക്വിസ് ‘ബൈബിൾ ട്രിവിയ’ ആദ്യ മാസം തന്നെ ഏറ്റെടുത്ത് യുവജനങ്ങൾ. കലണ്ടർ കൈവശമുള്ള ആർക്കും ഈ ബൈബിൾ ക്വിസിൽ പങ്കെടുക്കാം.

എങ്ങനെ പങ്കെടുക്കാം?

പി വൈ പി എ കലണ്ടറിലെ ബൈബിൾ ക്വിസ് സെക്ഷനിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ മത്സരം നടക്കുന്ന വെബ്സൈറ്റിലേക്ക് പ്രവേശിക്കാം. നിങ്ങളുടെ മൊബൈൽ നമ്പർ, പേര്, സഭ തുടങ്ങിയ വിവരങ്ങൾ എൻ്റർ ചെയ്ത് സബ്മിറ്റ് ചെയ്താൽ ക്വിസ് വിൻഡോ ഓപ്പൺ ആകുന്നതാണ്.

നിർദ്ദേശങ്ങൾ

• ഓരോ മാസവും 10 ചോദ്യങ്ങൾ ഉൾപ്പെട്ട ക്വിസ് മത്സരം അതാത് മാസം ആദ്യ ദിവസം ആരംഭിക്കും.
• ഒരാൾക്ക് ഒരു മാസം ഒരു പ്രാവശ്യം മാത്രമേ ക്വിസിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ.
• അഞ്ചു മിനിട്ടാണ് ഉത്തരങ്ങൾ നൽകുവാനുള്ള പരമാവധി സമയം.
• ഇംഗ്ലീഷിലോ മലയാളത്തിലോ പങ്കെടുക്കുവാൻ കഴിയും.
ഏറ്റവും കൂടുതൽ ഉത്തരങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ശരിയാക്കുന്നവരാണ് വിജയിക്കുന്നത്.
• ഓരോ മാസത്തേയും വിജയികളെ തൊട്ടടുത്ത മാസം ക്വിസ് പോർട്ടലിലൂടെ അറിയുവാൻ കഴിയും.
• നിങ്ങളുടെ സമയലഭ്യതക്ക് അനുസരിച്ച് ഏത് സമയത്തും ഈ മത്സരത്തിൽ പങ്കെടുക്കാം.

ഇപ്പോൾ തന്നെ നിങ്ങളുടെ കൈവശമുള്ള പി വൈ പി എ കലണ്ടറിലെ ബൈബിൾ ക്വിസ് സെക്ഷനിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മത്സരത്തിൽ പങ്കെടുക്കുക.

കലണ്ടർ ആവശ്യമുള്ളവർ 7012752997 എന്ന നമ്പറിൽ വിളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *