തുടർച്ചയായി മൂന്നാമതും മികവ് തെളിയിച്ച് പി വൈ പി എ കൊട്ടാരക്കര മേഖല

🔥സംസ്ഥാന പി വൈ പി എ താലന്ത് പരിശോധനയായ ‘മികവ് 2K25′ ൽ ആവേശകരമായ വിജയം കൈവരിച്ച് പി വൈ പി എ കൊട്ടാരക്കര മേഖല.

✅ ചരിത്രത്തിൽ ആദ്യമായി പി വൈ പി എ കേരള സ്റ്റേറ്റ് താലന്ത് പരിശോധനയ്ക്ക് ആതിഥ്യമരുളിയ കൊട്ടാരക്കര സാക്ഷ്യം വഹിച്ചത് പി വൈ പി എ യുവജനങ്ങളുടെ മികവാർന്ന പ്രകടനങ്ങൾക്കാണ്.
✅അവസാന നിമിഷ വേദി മാറ്റങ്ങളെ ആവേശം കൊണ്ട് പിന്തള്ളി രാവിലെ 7 മണി മുതൽ മേഖലകളിൽ നിന്നുള്ള യുവജനങ്ങൾ താലന്ത് പരിശോധന വേദിയിൽ എത്തിയത് സംഘാടകർക്കും ആവേശം പകർന്നു.

👍 വളരെ ചുരുങ്ങിയ സമയം കൊണ്ട് പരമാവധി ഭംഗിയായി ക്രമീകരിക്കപ്പെട്ട താലന്ത് പരിശോധനയിൽ തുടർച്ചയായി മൂന്നാം തവണയും വ്യക്തമായ ലീഡിൽ ചാമ്പ്യൻമാരായി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് ടീം കൊട്ടാരക്കര മേഖല പി വൈ പി എ.

കൊട്ടാരക്കര മേഖല 268 പോയിൻ്റുകൾ 🥇നേടി ഒന്നാസ്ഥാനം നിലനിർത്തിയപ്പോൾ97 പോയിൻ്റുകളോടെ 🥈 പത്തനാപുരം സെൻ്റർ പി വൈ പി എ സെൻ്ററുകളിൽ ഒന്നാം സ്ഥാനത്തെത്തി. 50 പോയിൻ്റുകൾ കരസ്ഥമാക്കി 🥉ഐ പി സി ബഥേൽ വേങ്ങൂർ പി വൈ പി എ ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടിയ ലോക്കൽ യൂണിറ്റായി.

✨ കൊട്ടാരക്കര സെൻ്ററിലെ തലച്ചിറ പി വൈ പി എ അംഗം ബ്ലസൻ ബിജു 31 പോയിൻ്റുകളോടെ വ്യക്തിഗത ചാമ്പ്യനായി. 23 പോയിൻ്റുകൾ നേടി വേങ്ങൂർ സെൻ്ററിലെ വേങ്ങൂർ ബഥേൽ പി വൈ പി എ അംഗം ഇവാഞ്ചലിൻ ജോൺസൺ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

🙏 മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച മികവ് 2025 താലന്ത് പരിശോധനയിൽ വിജയം കൈവരിച്ച എല്ലാവർക്കും പി വൈ പി എ കൊട്ടാരക്കര മേഖല കമ്മറ്റിയുടെ അഭിനന്ദങ്ങൾ 🫡

Leave a Reply

Your email address will not be published. Required fields are marked *