സ്വന്തം ചെയ്‌തികൾ അറിയാതെ പോയോരു
യൗവ്വന യുക്തയാം പെൺകൊടിയാണിവൾ
വർണ്ണപ്പൊലിമകൾ ഭ്രമിപ്പിക്കും മോഹങ്ങൾ
അന്ധമാക്കി സുന്ദരനയനങ്ങളെ
അത്ഭുതം കാട്ടുന്ന ജ്വാലവിദ്യയായി
എന്തിനോ വേണ്ടി തേടിനടന്നവൾ
സുന്ദരവാഗ്ദാനത്തിൽ മുങ്ങിപ്പൊങ്ങി
പലരും അവളുടെ കരങ്ങൾ കവർന്ന്
അവരുടെ സ്വപ്‌നത്തിൽ വലയം തീർത്തു
മുന്നിൽ തെളിയുന്ന മാറുന്ന സ്ക്രീനിലും
വിരലുകൾ പരതുന്ന കീപാഡിലും
തേടുന്ന മുഖങ്ങളെ കാണാതെ വന്നപ്പോൾ
നടുങ്ങുന്ന സത്യമായി ശേഷിച്ച ലോകം
കണ്ടതെല്ലാം മായക്കാഴ്ച്ചകൾ തന്നെ
വഞ്ചിതലോകത്തിൻ മയക്കുന്ന സൃഷ്ടികൾ
ആരോടു പറയും ഞാൻ ജീവിതസത്യങ്ങൾ
അറിയാതെ ഉഴന്നുനടന്നു നീറും മനം
ഒടുവിൽ അവളെ തേടിയെത്തി ചിലർ
ശുഭ്രവസ്ത്രമാം വേഷധാരികൾ
അവരുടെ കയ്യിലെ കറുത്ത ചട്ടയിൽ
മിന്നുന്ന വാളായി വെളുത്ത പുസ്‌തകം
ശാന്തമായി തിളയ്ക്കുന്ന മനസ്സിനെ
പാപബോധത്താൽ തേങ്ങിക്കരഞ്ഞവൾ
അഭയംതേടി ക്രൂശിൻ കാൽകളിൽ
ഓ എൻ്റെ ജീവനെ… സ്നേഹസ്വരൂപനെ…
കൈക്കൊള്ളണേ ഈ ഏഴയാം പാപിയെ
ഉരുകുന്ന മെഴുകുപോൽ ഹൃദയം ഉരുകിയ
മകളേ നീ ദൈവത്തിൻ സ്വന്തമാണ്
Author: Libu P Baby (Kalayapuram Centre PYPA)